വാഗ അതിർത്തിയിൽ അഭിനന്ദൻ വർദ്ധമാന്റെ മോചനം നാലുമണിക്കൂറോളം വൈകിച്ചത് പാക് ചാര സംഘടനയുടെ ഇടപെടലെന്ന് സൂചന. ഐ.എസ്.ഐയുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് റിപ്പോർട്ടുകൾ. അഭിനന്ദനനെ വാഗയിൽ എത്തിക്കുന്നതിന് മുൻപ് രഹസ്യ കേന്ദ്രത്തിൽ വച്ച് പാക് അനുകൂല വീഡിയോ ചിത്രീകരിച്ചതായും തെളിഞ്ഞിട്ടുണ്ട് . അഭിനന്ദനനെ മോചിപ്പിക്കുന്നതിന് മുൻപ് തന്നെ പാക് മാധ്യമങ്ങൾ ഈ വീഡിയോ പുറത്തുവിടുകയും ചെയ്തു.രേഖകൾ പരിശോധിക്കാനെന്ന വ്യാജേന അഭിനന്ദന ഐഎസ്ഐയുടെ രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു . 84 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ 18 തവണ എഡിറ്റ് ചെയ്ത ശേഷമാണ് പുറത്തുവിട്ടത് എന്നും വ്യക്തമാണ്.